കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക ഇന്നിറങ്ങും: എം.എം ഹസന്‍


കെ.പി.സി.സിയുടെ പട്ടിക ഇന്നിറങ്ങുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ എല്ലാം തീര്‍ന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഹൈക്കമാന്‍ഡ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളെല്ലാം തൃപ്തികരമായിരുന്നു. തര്‍ക്കങ്ങള്‍ എല്ലാം പരിഹരിച്ച് പട്ടിക ഇന്ന് തന്നെ റിട്ടേണിംഗ് ഓഫിസര്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


പട്ടികയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പട്ടികയെന്നാണ് സൂചന



Sharing is Caring