കെ.പി.സി.സി അംഗങ്ങളുടെ പട്ടികയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ച പരാജയം. കേരളത്തിലെ നേതാക്കള്‍ ഡല്‍ഹിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ സമിതിയുമായി നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്.
ഉടന്‍ സമവായത്തിലെത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ സമിതി കേരള ഘടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍ച്ചയ്ക്കായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഡല്‍ഹിയിലെത്തിയിരുന്നു. മൂവരും തെരഞ്ഞെടുപ്പ് സമിതിയുമായി ചര്‍ച്ച നടത്തി. എന്നാല്‍ തീരുമാനത്തിലെത്താന്‍ സാധിച്ചില്ല.













