കെ.പി.എ മജീദ് പിന്മാറി: ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം തിങ്കളാഴ്ച


വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ പുരോഗമിക്കുന്നതിനിടെയാണ് സാധ്യതാ പട്ടികയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മജീദിന്റെ പിന്മാറ്റം.
ഞായറാഴ്ച വൈകുന്നേരം അദ്ദേഹം തീരുമാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്ഥാനാര്‍ഥിയെ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മജീദ് അറിയിച്ചു.
ഭാരിച്ച സംഘടനാ ചുമതലയുള്ളതിനാലാണ് പിന്മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് മജീദ് പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി പി ബഷീര്‍ തന്നെ വേങ്ങരയില്‍ വീണ്ടും ജനവിധി തേടും




Sharing is Caring