കെ.ആര്‍.മീരയുടെ പുതിയ നോവലിന്റെ റോയല്‍റ്റി ദുരിതാശ്വാസ നിധിയിലേക്ക്


കോട്ടയം: പ്രളയക്കെടുതിയില്‍പ്പെട്ട് കേരളത്തിന് കൈത്താങ്ങായി എഴുത്തുകാരും. പ്രശസ്ത എഴുത്തുകാരി കെ.ആര്‍.മീര തന്റ പുതിയ നോവലിന്റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു.


ഏറ്റവും പുതിയ നോവലായ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’യുടെ ഒരു പതിപ്പിന്റെ റോയല്‍റ്റി മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കാ മീരയുടെ തീരുമാനം. മീര തന്നെയാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്ന് ഡിസി ബുക്‌സും അറിയിച്ചു.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ പുസ്തകത്തിന്റെ റോയല്‍റ്റിയുടെ ഒരു വിഹിതം നല്‍കാമെന്ന് കൂടുതല്‍ എഴുത്തുകാര്‍ അറിയിച്ചിട്ടുണ്ടെന്നും ഡിസി വ്യക്തമാക്കി.



Sharing is Caring