കൂടത്തായിലെ കൂട്ടകൊലപാതകങ്ങള്‍:ഡിജിപി ലോക്നാഥ് ബെഹ്‌റ പൊന്നാമറ്റത്തെ വീട് സന്ദര്‍ശിച്ചു


കോഴിക്കോട് : കൂടത്തായിലെ കൂട്ടകൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട് ഡിജിപി ലോക്നാഥ് ബെഹ്‌റ സന്ദര്‍ശിച്ചു. വീട് വിശദമായി പരിശോധിക്കാനും മൃതദേഹങ്ങള്‍ കിടന്നു എന്ന് പറയുന്ന മുറികളും അദ്ദേഹം കണ്ടു.അന്വേഷണ സംഘത്തിനൊപ്പമാണ് അദ്ദേഹം പൊന്നാമറ്റത്തെ വീട്ടില്‍ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി അദ്ദേഹം വിശദമായി സംസാരിക്കുകയും ചെയ്തു. അന്വേഷണ പുരോഗതി വിലയിരുത്താനും കൂടിയാണ് അദ്ദേഹം പൊന്നാമറ്റം വീട് സന്ദര്‍ശിച്ചത്.


വീട് സന്ദര്‍ശിച്ചതിന് ശേഷം അദ്ദേഹം വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് പോയി. പല കേസുകളുടെ നിര്‍ണായക സമയങ്ങളില്‍ ഡിജിപി സമാനമായ രീതിയില്‍ സംഭവം നടന്ന വീട് സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നു. പെരുമ്ബാവൂര്‍ ജിഷാ വധക്കേസിലും ഡിജിപി ജിഷയുടെ വീട് സന്ദര്‍ശിച്ചിരുന്നു.




Sharing is Caring