അമിത്ഷാ കൊലക്കേസ് പ്രതിയെന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കൊലക്കേസ് പ്രതിയെന്നു പരാമര്‍ശിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. അഹമ്മദാബാദ് മെട്രോപോളിറ്റന്‍ കോടതിയാണ് കേസില്‍ രാഹുലിന് 10000 രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിച്ചത്.

ജബല്‍പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ കൊലക്കേസ് പ്രതിയാണെന്നു വിശേഷിപ്പിച്ചത്. സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയതാണെന്നും രാഹുലിന്റെ പരാമര്‍ശം അപകീര്‍ത്തിപ്പെടുത്തലാണെന്നും കാണിച്ചാണ് പരാതി നല്‍കിയിരുന്നത്. നേരത്തേ അമിത് ഷായുടെ ഉടനസ്ഥതയിലുള്ള ബാങ്കിനെതിരേ നടത്തിയ പരാമര്‍ശത്തിനു മറ്റൊരു മാനനഷ്ട കേസിലും സൂറത്തില്‍ ബിജെപി എംപി പൂര്‍ണേഷ് മോദി നല്‍കിയ മാനനഷ്ടകേസിലും രാഹുല്‍ കോടതിയില്‍ ഹാജരായിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് രാഹുല്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *