കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയില്‍ ആറു മരണങ്ങളിലും പോലീസ് പ്രത്യേകം കേസെടുത്തു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തില്‍ മാത്രമായിരുന്നു നേരത്തെ കേസെടുത്തിരുന്നത്.
2002 മുതല്‍ 2016 വരെ നടത്തിയ ആറ് കൊലപാതകങ്ങളിലും പ്രത്യേകം പ്രത്യേകമായി ഇന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. താനാണ് ആറ് കൊലപാതങ്ങളും നടത്തിയതെന്ന് ഇന്നലെ ചോദ്യം ചെയ്തപ്പോള്‍ ജോളി ആവര്‍ത്തിച്ചിരുന്നു. നാല് പേരെ സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും അവര്‍ പോലീസിനോട് പറഞ്ഞിരുന്നു.
അതേ സമയം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തില്‍ ജോളിയെ കൂടാതെ മറ്റൊരാളേയും പ്രതിചേര്‍ത്താണ് താമരശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്. ഷാജി എന്നയാളാണ് ഈ കേസില്‍ പ്രതിയായിരിക്കുന്നത്.

ഇതിനിടെ തെളിവെടുപ്പിനായി ജോളിയെ വടകര പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറക്കി. എസ്.പി.ഓഫീസിലേക്കാണ് ജോളിയെ ആദ്യം എത്തിച്ചത്. പത്ത് മിനിറ്റ് ഇവിടെ തങ്ങിയതിന് ശേഷം കൂടാത്തായിയിലെ പൊന്നാമറ്റത്തെ വീട്ടിലേക്ക് കൊണ്ടുപോയി.
ഇവിടെയാണ്ആദ്യ മൂന്ന് മരണങ്ങള് നടന്നത് രണ്ടാമത്തെ തെളിവെടുപ്പിനായി നാലാമത്തെ മരണം നടന്ന മാത്യുവിന്റെ വീട്ടിലെത്തിക്കും. മൂന്നാമത്തെ തെളിവെടുപ്പിനായി ആല്‍ഫൈന്റെ മരണം നടന്ന ഷാജുവിന്റെ വീട്ടിലെത്തിക്കും. നാലാമത്തെ തെളിവെടുപ്പിനായി സിലിയുടെ മരണം നടന്ന ദന്തല്‍ ക്ലിനിക്കിലും എത്തിക്കും.













