തിരുവനന്തപുരം: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നന്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരേ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. അംഗീകാരം കിട്ടുന്പോള്‍ കുറ്റം പറയുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്നമാണെന്ന് കണ്ണന്താനം പറഞ്ഞു.
നന്പി നാരായണന്റെ പുരസ്കാര നേട്ടം ആഘോഷിക്കുകയാണ് വേണ്ടത്. അദ്ദേഹത്തിന്റെ പത്മഭൂഷണ്‍ പുരസ്കാരം മലയാളിക്ക് കിട്ടിയ അംഗീകാരമാണ്. ഇക്കാര്യത്തില്‍ വിവാദം സൃഷ്ടിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. സെന്‍കുമാറിന് അഭിപ്രായം പറയാന്‍ അവകാശം ഉണ്ട്. അദ്ദേഹം ബിജെപി അംഗമല്ലെന്നും കണ്ണന്താനം പറഞ്ഞു. 1994-ല്‍ സ്വയം വിരമിച്ച നമ്ബി നാരായണന് പുരസ്കാരത്തിനുള്ള എന്ത് സംഭാവനയാണ് നല്‍കിയത്. അവാര്‍ഡ് നല്കിയവര് ഇത് വിശദീകരിക്കണമെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞിരുന്നത്.














