കണ്ണൂര്‍ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി പാനൂര്‍ സ്റ്റേഷന്‍


കണ്ണൂര്‍ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി പാനൂര്‍. പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിവി ബെന്നിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തന മികവുകള്‍ക്കാണ് അംഗീകാരം. സ്റ്റേഷന്‍ കെട്ടിടത്തിന്റെയും പരിസരത്തിന്റെയും വൃത്തിയും, കേസുകളുടെ അന്വേഷണ പുരോഗതികളും, വാറണ്ടുകള്‍ പിടിച്ചതും, ജനമൈത്രീ ഇടപെടലുകളും, കേസുകളുടെ കുറവും തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കണ്ണൂര്‍ ജില്ലയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്‍ ആയി പാനൂര്‍ പൊലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്. റിപ്പബ്ലിക്ക് ദിനത്തില്‍ മന്ത്രി ജയരാജന്‍ കണ്ണൂരില്‍ വച്ച് അവാര്‍ഡ് സമ്മാനിച്ചു.




Sharing is Caring