കുവൈത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. വിവിധ കുറ്റങ്ങള്‍ക്ക് വിധിക്കപ്പെട്ട് ജയിലിലായിരുന്ന 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും ഉത്തരവായിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കുവൈത്ത് അമീറിന്റെ ദയാപൂര്‍വമായ നടപടിയില്‍ സുഷമ സ്വരാജ് നന്ദി രേഖപ്പെടുത്തി.
ജയിലില്‍ നിന്ന് മോചിതരാകുന്നവര്‍ക്ക് എല്ലാ സഹായവും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നല്‍കുമെന്നും സുഷമ അറിയിച്ചു. വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട് 290 ഇന്ത്യക്കാര്‍ കുവൈത്തിലെ ജയിലില്‍ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍














