കുളത്തിൽ ചൂണ്ടയിടാനെത്തിയ 13 കാരി മുങ്ങി മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ മുടിക്കൽ ബിയർ ഫാക്റ്ററിക്ക് സമീപം ചായിക്കുളത്തിലാണ് 13 കാരി കാൽ വഴുതി വീണ് മുങ്ങി മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.30 നാണ് കൂട്ടുകാരോടൊത്ത് ചുണ്ടയിടുന്നതിനിടെ അപകടം സംഭവിച്ചത്.
കൊല്ലം കിളിമാനൂർ സ്വദേശവാസികളും മുടിക്കലിൽ വാടകക്ക് താമസിക്കുന്ന രമ്യ ഭവനിൽ ബാബു–രമണി ദമ്പതികളുടെ മകൾ രമ്യയാണ് മരിച്ചത്. രമ്യ വെള്ളത്തിൽ വീണയുടൻ കൂടെയുണ്ടായിരുന്ന കുട്ടിയാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. വാടക വീടിന് 200 മീറ്റർ അകലെയാണ് അപകടം നടന്ന ചായിക്കുളം. തുടർന്ന് പൊലിസും, ഫയർഫോഴ്സും എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തത്.














