ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ അദ്ദേഹത്തിന്റെ അമ്മ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളി.
സൈനിക അപ്പീല്‍ കോടതിയാണ് ഹര്‍ജി തള്ളിയത്. സൈനിക മേധാവിയുടെ പരിഗണനയിലുള്ള ഹര്‍ജി അദ്ദേഹം പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്ന് പാക് സൈന്യം വ്യക്തമാക്കി. വധശിക്ഷയ്ക്കെതിരെ കുല്‍ഭൂഷണിന് ഒരുതവണകൂടി ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അവസരമുണ്ട്.
ചാരവൃത്തി ആരോപിച്ചാണ് പാക് സൈനിക കോടതി ജാദവിന് വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ അടക്കമുള്ളവയുമായി ജാദവിന് ബന്ധമുണ്ടെന്നും പാകിസ്താന് ആരോപിക്കുന്നു. എന്നാല്‍, ആരോപണങ്ങളെല്ലാം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി നേരത്തെ താത്കാലികമായി തടഞ്ഞിരുന്നു.













