കുറ്റ്യാടി മലവെള്ളപ്പാച്ചില്‍: ഒരു മൃതദേഹംകൂടി കണ്ടെത്തി


പശുക്കടവിനു സമീപം കടന്തറപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ ആറു യുവാക്കളില്‍ ഒരാളുടെ മൃതദേഹംകൂടി ചൊവ്വാഴ്ച കണ്ടെത്തി. മരണസംഖ്യ ഇതോടെ അഞ്ചായി. കുട്ടിക്കുന്നുമ്മല്‍ ബിപിന്‍ദാസിന്റെ മൃതദേഹമാണ് ചൊവാഴ്ച രാവിലെ സെന്‍ട്രല്‍ മുക്കിക്കിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.
കാണാതായ ആറുപേരില്‍ ശേഷിക്കുന്ന പാറയുള്ള പറമ്ബത്ത് വിഷ്ണുവിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.. ഞായറാഴ്ച രാത്രി ഒരാളുടെ മൃതദേഹവും തിങ്കളാഴ്ച മൂന്നുപേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു.




Sharing is Caring