സഊദിയിലെ വടക്ക്പടിഞ്ഞാറന്‍ പ്രവിശ്യയിലെ തബൂക്കില്‍ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു.
ഷര്‍മ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞാണ് യു. പി.സ്വദേശികളായ നാല് യുവാക്കള്‍ മരിച്ചത്. വാഹനത്തില്‍ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. മുസഫര്‍ നഗര്‍ സ്വദേശി ഇസ്്‌റാര്‍ ജമീല്‍(23) , മുറാദാബാദ് സ്വദേശി ഗുലാം നബി (20) ബീജ് നൂര്‍ ജില്ലക്കാരനായ സവൂദ് ബേഗ് (23), ഫാറന്‍ഫൂര്‍ ജില്ലയില്‍ നിന്നുള്ള തമരീജ് ഫാജില്‍ (30) എന്നിവരാണ് മരിച്ചത്.

അല്‍ സദര്‍ മെയിന്റനന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് മരിച്ച നാലുപേരും. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരെ പരുക്കുകളോടെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.













