തൊഴിലാളികളുടെ മിനിമം വേതനം 18,000 രൂപ ആക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ വന്‍മാര്‍ച്ച്. കര്‍ണാടക നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പതിനായിരങ്ങളാണ് പങ്കെടുത്ത്.

മജസ്റ്റിക് റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്നായിരുന്നു റാലി തുടങ്ങിയത്. സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്ശക്കതിരെ ശക്തമായ താക്കീതുയര്ത്തിയ റാലി നിയമസഭക്കുമുന്നിലെത്തുമ്പോഴെക്കും ജനപ്രവാഹമായി കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ കര്‍ഷകള്‍ നടത്തിയ സമരം ജനകീയ പ്രക്ഷോഭമായി വന്‍ വിജയം നേടിയിരുന്നു.














