കുരങ്ങിണി കാട്ടുതീ; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു: മരണം 20 ആയി


കോയമ്പത്തൂര്‍: കുരങ്ങിണി കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് യുവതികള്‍ കൂടി ഇന്ന് മരിച്ചതോടെയാണ് മരണ സംഖ്യ 20 ആയി ഉയര്‍ന്നത്. തഞ്ചാവൂര്‍ സ്വദേശിനി സായ് വസുമതി (26), നിവ്യ നികുറുതി (24) എന്നിവരാണ് ഇന്ന് മരിച്ചത്.


ഇരുവരും ശരീരത്തില്‍ പകുതിയോളം പൊള്ളലേറ്റ നിലയില്‍ മധുരയിലെ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്.കഴിഞ്ഞ ദിവസം ഗംഗ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിനി ജയശ്രീ (32) മരണത്തിന് കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുപേര്‍ കൂടി മരിച്ചത്.


അതേസമയം കുരങ്ങിണി കാട്ടുതീ ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച അതുല്യ മിശ്ര കമ്മീഷന്‍ വ്യാഴാഴ്ച കുരങ്ങിണിയില്‍ എത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തിട്ടുണ്ട്.



Sharing is Caring