ഐ.എന്‍.എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിന് ജാമ്യം


ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 10 ലക്ഷം രൂപ ജാമ്യ തുകയായി കെട്ടിവയ്ക്കണം. രാജ്യം വിട്ടു പോകരുത് എന്നിവയാണ് ജാമ്യ വ്യവസ്ഥ.


നേരെത്ത സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയുന്നത് കോടതി തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കാര്‍ത്തി ചിദംബരത്തെ കോടതിയുടെ അനുമതിയോടെ സിബിഐ കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മെയ് 15 നാണ് സിബിഐ കാര്‍ത്തി ചിദംബരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേ സംഭവത്തില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക തട്ടിപ്പിനും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലെ അറസ്റ്റാണ് താത്കാലികമായി വിലക്കിയിരിക്കുന്നത്.




Sharing is Caring