കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാരോപണം തടയാന്‍ പുതിയ നിയമം:കുമ്പസാര രഹസ്യങ്ങള്‍ പൊലീസിനെ അറിയിക്കണം


ഓസ്‌ട്രേലിയ: കുമ്പസാര രഹസ്യങ്ങള്‍ ഇനിമുതല്‍ പൊലീസിനെ അറിയിക്കണമെന്ന പുതിയ നിയമവുമായി ഓസ്‌ട്രേലിയ. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ലൈംഗികാതിക്രമങ്ങളെക്കുറിച്ച്‌ കുമ്പസാരത്തിലൂടെ അറിഞ്ഞാല്‍ വൈദികര്‍ വിവരം പൊലീസിന് നല്‍കണമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്.


മതസ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികപീഡനം കൂടിവരികയും ഇത് മറച്ചുവെക്കാന്‍ അധികൃതര്‍ ശ്രിമിക്കുന്നതിനെ കുറിച്ചും റോയല്‍ കമ്മീഷന്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു നിയമത്തെക്കുറിച്ച നിര്‍ദ്ദേശിച്ചത്.


അതേസമയം, ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിനെതിരെ മതവിശ്വാസികള്‍ രംഗത്തു വന്നു. ഇത് ക്രിസ്തുമതത്തിന്റെ നിയമങ്ങള്‍ക്കെതിരാണെന്ന് വൈദികരും വിശ്വാസികളും പറഞ്ഞു.എന്നാല്‍ വൈദികരുടെ നിര്‍ബന്ധിത ബ്രഹ്മചര്യവും, കുമ്പസാര രഹസ്യങ്ങള്‍ പുറത്ത് പറയാന്‍ പാടില്ല എന്ന വ്യവസ്ഥകളും മാറ്റണമെന്നാണ് പ്രധാന നിര്‍ദ്ദേശം. വൈദികര്‍ക്ക് പീഡന വിവരം കുമ്പസാരത്തിലൂടെ ലഭിക്കുകയും ഇത് പൊലീസിനെ അറിയിക്കാതിരിക്കുകയും ചെയ്താല്‍ 10,000 ഡോളര്‍ വരെ വൈദികര്‍ പിഴയടയ്‌ക്കേണ്ടി വരും.



Sharing is Caring