കുട്ടനാട്: രണ്ട് ലക്ഷത്തോളം ജനംസംഖ്യയുള്ള കുട്ടനാട്ടില്‍ 1.25 ലക്ഷം പേരും ദുരിതാശ്വാസ ക്യാംപുകളിലാണ്. അരലക്ഷം പേര് ബന്ധുവീടുകളിലും ആയിരക്കണക്കിന് വീടുകള്‍ വാസയോഗ്യമല്ലാതെ തകര്‍ന്നു. ക്യാംപുകളില്‍ നിന്ന് മടങ്ങേണ്ടത് എങ്ങോട്ടെന്ന ആശങ്കയിലായിരുന്നു ജനം. വെള്ളം ഇപ്പോഴും അതേപടി തുടരുകയും ചെയ്യുന്നു. കുട്ടനാടിന്റെ ആഭയകേന്ദ്രമാണിപ്പോള് ചങ്ങനാശേരി. മൂന്ന് ദിവസമായി ഇവിടെ മാത്രമായി എത്തിയത് ഒരു ലക്ഷത്തോളം പേരാണ്.
ആലപ്പുഴ ജില്ലയില്‍ 2.77 ലക്ഷം പേര് ദുരിതാശ്വാസ ക്യാംപുകളിലാണ്. ജില്ലയുടെ ആകെ ജനസംഖ്യയില്‍ 10 ശതമാനത്തോളസമാണ് ഇത്. എറണാകുളം ജില്ലയില്‍ 2.61ലക്ഷം പേരും, തൃശൂര്‍ ജില്ലയില്‍ 2.04 ലക്ഷം പേരും ക്യാംപുകളിലാണ്. ചില ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് ആളുകള്‍ മടങ്ങിത്തുടങ്ങിയപ്പോള്‍ കോട്ടയത്തെ സ്ഥിതി മറിച്ചാണ്. 30,483 പേര് പുതുതായി ക്യാംപുകളിലെത്തി. കോഴിക്കോട് ജില്ലയില്‍ 21,268 പേര് വീടുകളിലേക്ക് മടങ്ങി.

ശൂചീകരണത്തിനായി ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വെളന്റിയര്‍മാരും സന്നദ്ധസംഘടനകളും സഹായിക്കുന്നുണ്ട്. വയനാട്ടിലെ ക്യാംപുകളില്‍ കുട്ടികളെ പരിപാലിക്കാന്‍ അങ്കണവാടി ജീവനക്കാരെ നിയോഗിച്ചു. ഗതാഗത സൗകര്യം ഇല്ലാതെ ഒറ്റപ്പെട്ട പാലക്കാട് നെല്ലിയാമ്പതിയിലേക്ക് ദ്രൂതകര്‍മസേന 22 കിലോമീറ്റര്‍ നടന്ന് നാല് ടണ്‍ ഭക്ഷ്യ വസ്തുക്കളും മരുന്നുകളകും ഇന്ധനവും തലച്ചുമടായെത്തിച്ചു.













