ഉത്തര്‍പ്രദേശ്: സ്വന്തം ഭാര്യയെയും മക്കളെയും പണയം വച്ച് യുവാവിന്‍റെ ചൂതാട്ടം. അവസാനം ഇയാള്‍ക്ക് നഷ്ടമായത് മകനെ. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷറിലാണ് സംഭവം. മുഹ്സിന്‍ എന്നയാളാണ് ചൂതാട്ട ഭ്രമത്താല്‍ ഭാര്യയെയും മക്കളേയും പണയപ്പെടുത്തിയത്. ചൂതാട്ടത്തില്‍ വിജയിച്ച ഇമ്രാനെന്ന ആള്‍ മുഹ്സിന്‍റെ വീട്ടിലെത്തി ഭാര്യയെും മക്കളെയും ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് നാട്ടുകൂട്ടത്തിന്‍റെ മധ്യസ്ഥതയില്‍ ഒരു കുട്ടിയെ ഇയാള്‍ക്കൊപ്പം നിര്‍ബന്ധിച്ച് പറഞ്ഞയയ്ക്കാന്‍ തീരുമാനമെടുത്തു. എന്നാല്‍ സംഭവത്തിന് പിന്നാലെ യുവതി മുഹ്സിനെതിരേ കോടതിയെ സമീപിച്ച് വിവാഹ മോചനത്തിന് അപേക്ഷ നല്‍കി. സംഭവത്തില്‍ മുഹ്സിനടക്കം ആറുപേര്‍ക്കെതിരെ കേസെടുക്കാന്‍ സിജെഎം കോടതി ഉത്തരവിട്ടു. ഇമ്രാന്‍ കൂട്ടിക്കൊണ്ടു പോയ കുട്ടിയെ വിട്ടു നല്‍കുന്നതിനും പോലീസ് നടപടികളെടുത്തു.














