കുഞ്ഞിനെ യുഎഇയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച അച്ഛന്‍ പിടിയില്‍


ഫുജൈറ: സ്വന്തം കുഞ്ഞിനെ അമ്മയില്‍ നിന്നും പിരിച്ച്‌ യുഎഇയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച അച്ഛന്‍ പിടിയില്‍. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിഞ്ഞ ശേഷം കുഞ്ഞ് അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ അച്ഛന് കുഞ്ഞിനെ കാണാനുള്ള അനുവാദം കോടതി നല്‍കിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് പ്രതി കുഞ്ഞിനെ കടത്താന്‍ ശ്രമിച്ചത്.


കുട്ടിയെ കാണാനെത്തിയ പിതാവ് കുഞ്ഞുമായി പുറത്ത് പോകുകയും തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ ‘അമ്മ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ കുഞ്ഞ് തന്റെ അമ്മയോടൊപ്പം ഉണ്ടെന്നും, കുഞ്ഞ് സ്വന്തം അമ്മയോടൊപ്പം കഴിയുന്നതില്‍ തനിക്ക് എതിര്‍പ്പുണ്ടെന്നും യുവാവ് പോലീസിനോട് പറഞ്ഞു.




Sharing is Caring