വിദേശവനിതയുടെ കൊലപാതകം; തങ്ങള്‍ നിരപരാധികളെന്ന് പ്രതികള്‍


തിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ പ്രതികള്‍ പറയുന്നത് തങ്ങള്‍ നിരപരാധികളെന്ന്.തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കേസിലെ പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ തങ്ങള്‍ നിരപരാധികളാണെന്ന് വിളിച്ചു പറഞ്ഞത്. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം ചെയ്ത ശേഷമാണ് വിദേശവനിതയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.


വിദേശ വനിതയുടെ കൊലപാതകത്തില്‍ നടന്നത് ക്രൂരമായ പീഡനമെന്നാണ് റിമാന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഉമേഷാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ വസ്ത്രങ്ങള്‍ കാട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്നും അത് കണ്ടെത്തിതരാമെന്ന് പ്രതികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. പ്രതികളെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.




Sharing is Caring