ആരെയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ല എന്നാല്‍ ഇങ്ങോട്ടു കിട്ടിയാല്‍ തിരിച്ചു കൊടുക്കും; മന്ത്രി ബാലന്‍


ചെങ്ങന്നൂര്‍: സിപിഎം ആരെയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ലെന്നും എന്നാല്‍ ഇങ്ങോട്ടു കിട്ടിയാല്‍ തിരിച്ചു കൊടുക്കുമെന്നും വ്യക്തമാക്കി മന്ത്രി എ.കെ. ബാലന്‍. പാര്‍ട്ടി പല സ്ഥലങ്ങളിലും പ്രതിരോധിക്കുന്നതിന് ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍, കായിക ബലം ഉപയോഗിച്ച്‌ ആര്‍എസ്‌എസ് നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ചെങ്ങന്നൂരിലെ പുലിയൂര്‍ പഞ്ചായത്തില്‍ പ്രചരണത്തിനെത്തയപ്പോഴാണ് പ്രതികരണമുണ്ടായത്. മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ മരിച്ച്‌ മണിക്കൂറുകള്‍ക്കകം ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പ്രസ്ഥാവന വന്നിരിക്കുന്നത്.


ഇന്നും ഇന്നലെയുമല്ല ആര്‍എസ്‌എസ് സിപിഎമ്മിെന വേട്ടയാടാന്‍ തുടങ്ങിയത്. ഒരു ആക്രമ സംഭവങ്ങള്‍ക്കും സിപിഎം തുടക്കം കുറിച്ചിട്ടില്ല. എന്നാല്‍, ഇങ്ങോട്ട് കിട്്ടിയാല്‍ തിരിച്ചും കൊടുക്കും. ബാലന്‍ പറഞ്ഞു.



Sharing is Caring