കീഴ്ശാന്തി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


കൊല്ലം: ക്ഷേത്രത്തിലെ കീഴ്‌ശാന്തി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാലക്കാട് ഗോവിന്ദാപുരം സ്വദേശി അഭിമന്യൂ(19)വാണ് മരിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.


കൊല്ലം പനയം ക്ഷേത്രത്തിലാണ് സംഭവം. രാവിലെ പ്രഭാതപൂജകള്‍ക്കായി ക്ഷേത്രം തുറക്കാനെത്തിയവരാണ് ചുറ്റമ്ബലത്തില്‍ തൂങ്ങിമരിച്ച നിലയില്‍ അഭിമന്യൂവിനെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.


കാമുകിയെ വീഡിയോ കോള്‍ ചെയ്ത ശേഷമാണ് മുണ്ട് കൊണ്ട് കുരുക്കുണ്ടാക്കി അഭിമന്യൂ ചുറ്റമ്ബലത്തിനുള്ളില്‍ തൂങ്ങിമരിച്ചത്. ശനിയാഴ്ച രാത്രി അഭിമന്യൂ കാമുകിയുമായി ഏറെ നേരം സംസാരിച്ചിരുന്നു. അഭിമന്യൂവിന്റെ ഫോണ്‍ പരിശോധിച്ച ശേഷമാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. അഭിമന്യൂവിന്റെ സഹോദരന്‍ ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. സഹോദരനെ സഹായിക്കാനാണ് അഭിമന്യൂ ക്ഷേത്രത്തില്‍ എത്തിയത്.



Sharing is Caring