കാ​യി​കാ​ധ്യാ​പ​ക​ന്‍ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ നാ​ലു​വ​യ​സു​കാ​രി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍


പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നാ​ലു​വ​യ​സു​കാ​രി​യെ കാ​യി​കാ​ധ്യാ​പ​ക​ന്‍ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ഗു​രു​ത​ര​പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ കാ​യി​കാ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.


ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം സ്കൂ​ളി​ല്‍​നി​ന്നും വീ​ട്ടി​ലേ​ക്കു​കൂ​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ അ​മ്മ​യെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. വ​സ്ത്ര​ത്തി​ല്‍ ര​ക്തം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് അ​മ്മ കു​ട്ടി​യോ​ട് കാ​ര്യം തി​ര​ക്കി. ഈ ​സ​മ​യം കു​ട്ടി പീ​ഡ​നം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ സ്കൂ​ളി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.




Sharing is Caring