പശ്ചിമ ബംഗാളില്‍ നാലുവയസുകാരിയെ കായികാധ്യാപകന് മാനഭംഗത്തിനിരയാക്കി. പീഡനത്തെ തുടര്‍ന്ന് ഗുരുതരപരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ കായികാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം സ്കൂളില്‍നിന്നും വീട്ടിലേക്കുകൂട്ടികൊണ്ടുപോകാന് അമ്മയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വസ്ത്രത്തില്‍ രക്തം കണ്ടെത്തിയതിനെ തുടര്‍ന്ന് അമ്മ കുട്ടിയോട് കാര്യം തിരക്കി. ഈ സമയം കുട്ടി പീഡനം വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ സ്കൂളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.














