കാൺപൂരിൽ ഏഴു വയസുകാരിക്ക് നേരെ ലൈഗീകതിക്രമം


പോണ്‍ചിത്രം കണ്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.


പത്ത് വയസുകാരനായ കുട്ടിയാണ് സംഭവത്തില്‍ പ്രതി. ബന്ധുവിന്റെ ഫോണില്‍ പോണ്‍ വീഡിയോ കണ്ട പത്തുവയസുകാരന്‍ തുടര്‍ന്ന് ഏഴ്‌ വയസുകാരിയെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പത്ത്‌വയസുകാരന്‍ കുറ്റം സമ്മതിച്ചതായി സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പോണ്‍ വീഡിയോയും കണ്ടിരുന്നു എന്നും ബാലന്‍ സമ്മതിച്ചു.


സംഭവം നടന്ന സമയം മൂന്നാം ക്ളാ‌സ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള‌ളു. പുറത്തുപോയിരുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരികെ മടങ്ങിയെത്തിയപ്പോള്‍ കുട്ടി ഭയന്ന് കരയുന്നതാണ് കണ്ടത്. തുടര്‍ന്ന് ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കുറ്റം ചെയ്‌ത പത്ത് വയസുകാരനെ ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ബലാല്‍സംഗം, പോക്‌സോ വകുപ്പുകള്‍ അനുസരിച്ച്‌ കുറ്റക്കാരനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നിലവിലെ നിയമങ്ങളനുസരിച്ച്‌ പത്തുവയസുകാരന് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.



Sharing is Caring