കാവേരി പ്രശ്നം: തമിഴ്നാട് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നി​​​രാ​​​ഹാ​​​ര​​​സ​​​​ത്യ​​​​ഗ്ര​​​​ഹം തുടങ്ങി


ചെന്നൈ: കാവേരി മാനേജ്മെന്‍റ് ബോര്‍ഡും (സിഎംബി) കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ച്‌ തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമാകുന്നു. തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും നി​​​രാ​​​ഹാ​​​ര​​​സ​​​​ത്യ​​​​ഗ്ര​​​​ഹം തുടങ്ങി. ജില്ലാ കേന്ദ്രങ്ങളില്‍ അണ്ണാ ഡിഎംകെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടക്കുകയാണ്. ഇതിനിടെ പ്രശ്ന പരിഹാരത്തിനായി തമിഴ്നാട് ഗവര്‍ണര്‍ പ്രധാനമന്ത്രിയെ ഇന്നു കാണുമെന്നും അറിയിച്ചിട്ടുണ്ട്.


ക​​​​ഴി​​​​ഞ്ഞ 29 ന​​​​കം സി​​​എം​​​ബി​​​യു​​​ള്‍​​​പ്പെ​​​ടെ രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ര്‍​​​​ദേ​​​​ശം. എ​​​ന്നാ​​​ല്‍, വി​​​വി​​​ധ ​കാ​​​ര​​​ണ​​​ങ്ങ​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി നി​​​ര്‍​​​ദേ​​​ശം അ​​​ട്ടി​​​മ​​​റി​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ പൊ​​​തു​​​വി​​​കാ​​​രം. വ്യാ​​​​ഴാ​​​​ഴ്ച ബ​​​​ന്ദ് ന​​​​ട​​​​ത്തു​​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചിട്ടുണ്ട്.


കഴിഞ്ഞ ദിവസം ചെ​​​​ന്നൈ ഉ​​​ള്‍​​​പ്പെ​​​ടെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ നി​​​ര​​​വ​​​ധി പ്ര​​​തി​​​ഷേ​​​ധ​​​പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്. റെ​​​​യി​​​​ല്‍-​​​​റോ​​​​ഡ് ഗ​​​​താ​​​​ത​​​​ഗം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യ നി​​​​ര​​​​വ​​​​ധി പേ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ്ചെ​​​​യ്തു. ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ര്‍ ആ​​​​ത്മാ​​​​ഹൂ​​​​തി​​​​ക്കു ശ്ര​​​​മി​​​​ച്ച​​​താ​​​യും റി​​​പ്പോ​​​ര്‍​​​ട്ടു​​​ക​​​ളു​​​ണ്ട്.



Sharing is Caring