കാളയെ ദിവസം മുഴുവന്‍ കറക്കുക, റോഡ് അടിച്ചുവാരുക ; നോട്ട് നിരോധനത്തില്‍ പരാജയപ്പെട്ട പ്രധാനമന്ത്രിയ്ക്ക് അഞ്ച് ശിക്ഷ വിധിച്ച് ക്യാച്ച് ന്യൂസ്


നോട്ട് നിരോധനം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് പ്രധാനമന്ത്രി ഗോവയില്‍ നടത്തിയ പ്രസംഗത്തില്‍ വികാരഭരിതനായി. നോട്ട് നിരോധനം മൂലമുണ്ടായ ബുദ്ധിമുട്ട് അമ്പത് ദിവസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്നും അല്ലാത്ത പക്ഷം തന്നെ ജനങ്ങള്‍ക്ക് ശിക്ഷിക്കാമെന്നും വികാരഭരിതനായി അദ്ദേഹം പറഞ്ഞു. മോദി ആവശ്യപ്പെട്ട അമ്പത് ദിവസം കഴിഞ്ഞിരിക്കുന്നു. ഇനി മോദി പറഞ്ഞത് പോലെ ശിക്ഷിക്കാന്‍ ജനം തീരുമാനിച്ചാല്‍ എന്തായിരിക്കും അവസ്ഥയെന്ന് ഭാവനയില്‍ കാണുകയാണ് ക്യാച്ച് ന്യൂസ്. നോട്ട് നിരോധനം പരാജയപ്പെട്ട പ്രധാനമന്ത്രിയ്ക്ക് നല്‍കാവുന്ന അഞ്ച് ശിക്ഷകളാണ് ക്യച്ച് ന്യൂസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആ ശിക്ഷകളിലേക്ക്,


1. ന്യൂ ഡല്‍ഹിയിലെ വിജയ് ചൗക്കില്‍ മുഖം മൂടിയില്ലാതെ റോഡ് വശത്ത് നില്‍ക്കുക. ഈ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ മോഡി കാര്‍ നിരോധനം നടപ്പാക്കേണ്ടി വരുമെന്നും ക്യാച്ച് നിര്‍ദേശിക്കുന്നു.


2. ഹൈദരാബാദിലെ ചാര്‍മിനാര്‍ ചൗക്കില്‍ കയറി നിന്ന് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതിന്റെ ഉത്തരം ജനങ്ങളോട് പറയുക. ഉത്തരം എന്തു തന്നെയായാലും അമിത് ഷാ അതിനെ പിന്തുണ പ്രഖ്യാപിക്കും എന്നും ക്യാച്ച് ന്യൂസ് പറയുന്നു.

3. വാരണാസിയിലെ ചൗക്കില്‍ കെട്ടിയിരിക്കുന്ന കാളയെ ദിവസം മുഴുവന്‍ കറക്കുക.

4.മുംബൈയിലെ ഫ്‌ളോറ ഫൗണ്ടെയിനില്‍ ബേല്‍പുരി വില്‍ക്കുക. പേടിഎം വഴി മാത്രമേ പണം സ്വീകരിക്കാന്‍ പാടു എന്ന് നിര്‍ബന്ധവുമുണ്ട്.

5. കശ്മീരിലെ പ്രക്ഷോഭകാരികള്‍ എറിയുന്ന കല്ലുകള്‍ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി പെറുക്കിയെടുക്കുക.ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ നിന്ന് ശുചീകരണം ആരംഭിക്കണം.



Sharing is Caring