കാല്‍നടയാത്രക്കാരെ കടത്തി വിടുന്നില്ല; നിലയ്ക്കല്‍ ചെക്‌പോസ്റ്റില്‍ ഭക്തര്‍ പ്രതിഷേധിക്കുന്നു


നിലയ്ക്കല്‍: നിലയ്ക്കല്‍ ചെക്‌പോസ്റ്റില്‍ ഭക്തര്‍ പ്രതിഷേധിക്കുന്നു.കാല്‍നടയാത്രക്കാരെ കടത്തി വിടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. 10 മണി മുതല്‍ പമ്പയിലേക്ക് വിടുമെന്നായിരുന്നു അറിയിച്ചിരുന്നത്.


നേരത്തെ നിലയ്ക്കലില്‍ പ്രസാദ സാമഗ്രികളുമായെത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പൊലീസ് തടഞ്ഞിരുന്നു. പമ്പാ ഗണപതി ക്ഷേത്രത്തിലേക്കുള്ള സാമഗ്രികളാണ് വാഹനത്തിലെത്തിച്ചത്. എന്നാല്‍ ഉന്നതതല നിര്‍ദേശമുള്ളതിനാല്‍ വാഹനം കടത്തി വിടാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പത്ത് മണിക്ക് ശേഷമേ കടത്തി വിടാനാകൂ എന്നായിരുന്നു പൊലീസ് നിലപാടെടുത്തത്.




Sharing is Caring