യുവന്റസ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മാറിയേക്കും എന്ന സാധ്യതകള്‍ തള്ളി പൗലോ ഡിബാല. താന്‍ ഇപ്പോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ല എന്നും യുവന്റസില്‍ താന്‍ സന്തോഷവാന്‍ ആണെന്നും കൂട്ടിച്ചേര്‍ത്തു. തനിക്കും ക്രിസ്റ്റിയാനോക്കും ഒരേ ടീമില്‍ കളിക്കുക എന്നത് സാധ്യമാണ് എന്നും ഡിബാല കൂട്ടി ചേര്‍ത്തു.
ഡിബാലയുടെ അടുത്ത സുഹൃത്ത് പോള്‍ പോഗ്ബ കളിക്കുന്ന യുണൈറ്റഡ് താരത്തെ സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ ഇതോടെ തല്‍ക്കാലത്തേക്ക് അവസാനിച്ചു. റൊണാള്‍ഡോയുടെ വരവോടെ ഡിബാലക്ക് തന്റെ പൊസിഷന്‍ മാറേണ്ടി വന്നിരുന്നു. എങ്കിലും യുവന്റസ് പോലൊരു ടീം വിടാന്‍ താരം തയ്യാറല്ല. 25 വയസുകാരനായ ഡിബാല പലേര്‍മോയില്‍ നിനനാണ് യുവന്റസില്‍ എത്തിയത്.














