കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യു.ജി.സിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഗവര്‍ണര്‍ക്കുമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. സര്‍വകലാശാലയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലിസിന്റെ സഹായം തേടിയിട്ടുമുണ്ട്.
കാലിക്കറ്റ് സര്‍വകലാശാല ക്യാംപസിലെ പെണ്‍കുട്ടികളുടെ ജീവിതം ദുരിതമയമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കുട്ടികള്‍ നീതി തേടി ഹൈക്കോടതിയിലും ഗവര്‍ണര്‍ക്കും പരാതി നല്‍കിയിരുന്നു. തങ്ങളുടെ ദുരിത ജീവിതത്തിന് നേര്‍ക്ക് അധികൃതര്‍ കണ്ണടച്ചപ്പോഴാണ് കുട്ടികള്‍ നീതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേരള ഗവര്‍ണര്‍ക്കും പരാതി നല്‍കിയത്.




Sharing is Caring