കാലാവസ്ഥ പ്രതികൂലമെങ്കിലും ഫലം അനുകൂലമാകുമെന്ന് ഷാനിമോള്‍ ഉസ്മാന്‍


കനത്ത മഴ പോളിങ് ബൂത്തുകളിലേക്ക് ഒഴുകുന്ന ആളുകളുടെ എന്നതില്‍ കുറവ് രേഖപ്പെടുത്തുമ്ബോഴും സ്ഥാനാര്‍ത്ഥികള്‍ പ്രതീക്ഷയിലാണ്. തകര്‍ത്ത് പെയ്യുന്ന മഴയില്‍ മണ്ഡലത്തിലെ എല്ലാ പ്രദേശത്തും എത്തി സമ്മതിദായകരെ നേരിട്ട് കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.


കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം അനുകൂലമാകുമെന്നാണ് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചത്. പോളിങ് കുറഞ്ഞാലും യുഡിഎഫ് ജയം വട്ടിയൂര്‍ക്കാവില്‍ ഉറപ്പാണെന്ന് കെ. മുരളീധരനും വ്യക്തമാക്കി. മഞ്ചേശ്വരത്ത് ഒഴിച്ച്‌ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളില്‍ കനത്ത മഴ രാവിലെ മുതല്‍ തന്നെ ഉണ്ടായിരുന്നു.




Sharing is Caring