മലപ്പുരം : സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാവുന്നു. ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഇന്ന് മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ കടൽതീരങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്. ശക്തമായ കാറ്റു വീശാനിടയുള്ളതിനാല്‍ മല്‍ത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലേക്ക് രാത്രി യാത്ര ഒഴിവാക്കണം, ജലാശയങ്ങളില്‍ ഇറങ്ങരുത്, ബീച്ചുകളിലേക്കും മലയോരമേഖലകളിലേക്കും വിനോദസഞ്ചാരത്തിന് പോകരുത് തുടങ്ങിയ നിര്‍ദേശങ്ങളും ദുരന്തനിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.













