തിരുവനന്തപുരം: ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴ. കനത്തമഴയും കാറ്റും മൂലം മരം വീണ് രണ്ടുപേര്‍ മരിച്ചു. ഇന്നലെ കൊല്ലം തങ്കശ്ശേരിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം ഇന്ന് കണ്ടെത്തി. അതേസമയം തീരപ്രദേശത്ത് മഴയും കടല്‍ ക്ഷോഭവും രൂക്ഷമായി തുടരുകയാണ്. നൂറുകണക്കിന് വീടുകളിലാണ് ഇന്ന് വെള്ളം കയറിയത്. സംസ്ഥാന വ്യാപകമായി തീരമേഖലയില്‍ രൂക്ഷമായ കടൽക്ഷോഭമാണ് .പോന്നാനി, അമ്ബലപ്പുഴ, ബേപ്പൂര്‍, ആറാട്ടുപുഴ, കൊയിലാണ്ടി എന്നിവിടങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാണ്. പൊന്നാനിയില്‍ 12 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഒമ്ബത് വീടുകള്‍ ഭാഗികമായും തകര്‍ന്നു.കടല്‍ ക്ഷോഭം തടയാന്‍ നേരത്തെ കെട്ടിയിരുന്ന കടല്‍ഭിത്തി തകര്‍ന്നതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.തങ്ങള്‍ ദുരിതാശ്വാസ ക്യാമ്ബിലേക്ക് പോകില്ലെന്നും വാടകയ്ക്ക് വീടെടുക്കാന്‍ ധനസഹായം നല്‍കണമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.













