കാറ്റുപോയ സൈക്കിളാണ് സമാജ്വാദി പാര്‍ട്ടിയെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സമാജ്വാദി പാര്‍ട്ടിയിലെ പ്രബലവിഭാഗമായ യാദവ കുടുംബാംഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ അഭിപ്രായ പ്രകടനം. സമാജ്വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നമാണു സൈക്കിള്‍.
കാറ്റുപോയ ചക്രവുംവച്ച് സൈക്കിള്‍ ഓടിക്കാനാണു മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ശ്രമം. അതാകട്ടെ വെറും പാഴ്ശ്രമമാണ്. ഇതുമനസിലാക്കി കാറ്റുപോയ ചക്രം വലിച്ചെറിഞ്ഞു പുതിയതു സ്ഥാപിക്കാനാണു പിതൃസഹോദരന് ശിവ്പാല്‍ യാദവിന് അദ്ദേഹത്തില്‍നിന്ന് തിരിച്ചെടുത്ത സുപ്രധാന വകുപ്പുകള്‍ അഖിലേഷ് മടക്കി നല്‍കിയതെന്നും രാഹുല്‍ പരിഹസിച്ചു.













