കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ അജ്ഞാതന്‍ വെടിവെച്ചു കൊന്നു


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബെെക്കിലെത്തിയ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. കിരണ്‍ബാല(30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.


യുവതിയുടെ കാറിനെ പിന്തുടര്‍ന്നെത്തിയ അക്രമി ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ കിരണ്‍ അബോധാവസ്ഥയിലാവുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയില്‍ ഇടിച്ച്‌ നില്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമിയെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.




Sharing is Caring