കാറില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളെ പോലീസ് രക്ഷിച്ചു


ഓടുന്ന കാറില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളെ പോലീസ് രക്ഷിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂര്‍ സ്വദേശിയായ ഇരുപത്തൊന്നുകാരനും പത്തൊമ്പത്കാരിയായ കോളേജ് വിദ്യാര്‍ഥിനിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ട്യൂഷനു പോയിട്ട് പെണ്‍!കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


കൈത്തണ്ടയില്‍ ആഴത്തില്‍ മുറിവേറ്റ പെണ്‍കുട്ടി രക്തം വാര്‍ന്ന് അവശനിലയിലായിരുന്നു. യുവാവിന്റെ മുറിവ് ഗുരുതരമല്ല. ഇരുവരെയും ഉടന്‍ തന്നെ പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരും അപകടനില തരണം ചെയ്തു.




Sharing is Caring