കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യാം എന്‍ഫോഴ്സ്മെന്റിനോട് സുപ്രീം കോടതി


ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് നല്‍കിയ സമന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടിയുമായി എന്‍ഫോര്‍സ്മെന്റിന് മുന്നോട്ടുപോവാമെന്ന് സുപ്രീം കോടതി അറിച്ചു.


നിലവില്‍ ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുകയാണ് കാര്‍ത്തി ചിദംബരം. ഈ കേസില്‍ സിബിഐയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.അദ്ദേഹത്തിന്റെ സിബിഐ കസ്റ്റഡി ഇന്നാണ് അവസാനിക്കുന്നത്. ഇന്ന് കാര്‍ത്തിയെ സിബിഐ കോടതിയില്‍ ഹാജരാക്കും.


ഇതേ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പറഞ്ഞ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കാര്‍ത്തി ചിദംബരത്തിന് സമന്‍സ് നല്‍കിയിരുന്നു. ഈ സമന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കാര്‍ത്തി ചിദംബരം ഇന്നലെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇന്ന് ഹര്‍ജി അടിയന്തിരമായി പരിഗണിച്ച സുപ്രീം കോടതി സമന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. എന്നാല്‍ മറ്റന്നാള്‍ കാര്‍ത്തി ചിദംബരത്തിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷയും സിബിഐ കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്.



Sharing is Caring