കായംകുളത്ത് രണ്ടിടങ്ങളില്‍ വാഹനാപകടം; രണ്ടു പേര്‍ മരിച്ചു


കായംകുളത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വൈകീട്ട് മൂന്നോടെ മൂന്നാംകുറ്റി ജങ്ഷനില്‍ വച്ചാണ് അപകടം. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണനാംകുഴി കോട്ടപ്പുറത്ത് വിജയന്‍ ആചാരിയുടെ മകള്‍ മഹാലക്ഷ്മി(21)യാണ് മരിച്ചത്. സഹോദരന്‍ ശ്രീജിത്തിന് പരുക്കേറ്റു.


മദ്രാസിലേക്ക് പോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.


ഐക്യജങ്ഷന്‍ ഞാവക്കാട്ട് സമീപത്തെ മതിലില്‍ ബൈക്കിടിച്ചതാണ് രണ്ടാമത്തെ അപകടം. അമിതവേഗതയാല്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. കൊച്ചിയുടെ ജെട്ടി സ്വദേശി ബിനു (34) ആണ് മരിച്ചത്. വൈകീട്ട് നാലോടെയാണ് അപകടമുണ്ടായത്. പീടിയേക്കല്‍ സൈനുല്‍ അബ്ദീന്‍ മാസ്റ്ററുടെ വീടിന്റെ മതിലിലാണ് വാഹനം ഇടിച്ചത്.

സുപ്രിയ ഭാര്യയാണ്. കൊച്ചുനാണു അച്ഛന്‍, മക്കള്‍: അനശ്വര, അനഘ.



Sharing is Caring