കാമുകിയുമായി പിണങ്ങിയ സംഗീതജ്ഞന്‍ ഫെയ്സ്ബുക്ക് ലൈവില്‍ ജീവനൊടുക്കി


കാമുകിയുമായി പിണങ്ങിയ സംഗീതജ്ഞന്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ ജീവനൊടുക്കി. അമേരിക്കയിലെ പ്രാദേശിക സംഗീതജ്ഞനായ ജാരദ് മക്ലിമോറാണ് തീകൊളുത്തി മരിക്കുന്ന ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കിലൂടെ ലോകത്തെ കാട്ടിയത്. വീണ്ടും ഒന്നിച്ചുചേരാനുള്ള ആവശ്യം കാമുകി നിരസിച്ചതോടെയാണ് 33കാരനായ ഇയാള്‍ ജീവനൊടുക്കിയത്.


ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചശേഷം യുവാവ് തീകൊളുത്തുകയായിരുന്നു. ഇയാളുടെ പൂര്‍വ കാമുകി അലിസിയ മൂര്‍ ജോലി ചെയ്യുന്ന മര്‍ഫി ക്ലബ്ബിന് എതിര്‍വശത്തായിരുന്നു ജീവനൊടുക്കല്‍. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചശേഷം ഇയാള്‍ കാമുകിയെ കാണാന്‍ ശ്രമിച്ചെങ്കിലും അലിസിയ പൂര്‍ണമായി അവഗണിച്ചു. ഇതേതുടര്‍ന്ന് കെട്ടിടത്തില്‍നിന്നു പുറത്തിറങ്ങിയ യുവാവ് സ്വയം തീകൊളുത്തുകയായിരുന്നു. തീകൊളുത്തിയശേഷം ഇയാള്‍ അലിസിയയെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടു. ഉടന്‍ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശരീരമാസകലം പൊള്ളലേറ്റ ഇയാളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.




Sharing is Caring