കാബൂളില്‍ സ്‌ഫോടനത്തില്‍ 19 മരണം


അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ 19 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്.


ഇന്നലെയുണ്ടായ പൊലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ സംസ്‌കാര ചടങ്ങിനിടെയാണ് സ്‌ഫോടനമുണ്ടായത്. കാബുളില്‍ ബുധനാഴ്ച 90 പേര്‍ കൊല്ലപ്പെടാനിടയായ ചാവേറാക്രമണത്തെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ കാബുളില്‍ പ്രതിഷേധി റാലി സംഘടിപ്പിച്ചത്.


തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കെതിരേ പൊലിസ് നടത്തിയ വെടിവയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.



Sharing is Caring