കാബൂളില്‍ ചാവേര്‍ സ്ഫോടനം: 26 പേര്‍ കൊല്ലപ്പെട്ടു


കാബൂള്‍: അഫ്ഗാനിസ്താനില്‍ തലസ്ഥാന നഗരമായ കാബൂളില്‍ ഉഗ്ര സ്ഫോടനം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1.30 ഓടെയാണ് സ്ഫോടനം നടന്നത് 26 പേര്‍ കൊല്ലപ്പെട്ടതരായും 18 പേര്‍ക്ക് പരുക്കേറ്റതായും അഫ്ഗാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.പേര്‍ഷ്യന്‍ പുതുവര്‍ഷ അവധി ആഘോഷിക്കുന്നതിനിടെയാണ് ചാവേര്‍ സ്ഫോടനമുണ്ടായത്. ഒരു മുസ്ലീം പള്ളിക്ക് സമീപമാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച്‌ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.




Sharing is Caring