തിരുവനന്തപുരം: നെടുമങ്ങാട് നിന്നും 15 ദിവസം മുൻപ് കാണാതായ പതിനാറുകാരിയുടെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി. കാരന്തമല ആര്‍.സി പള്ളിക്കു സമീപത്തെ വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടത്തിയത്. സംഭവത്തില്‍ അമ്മയേയും കാമുകനേയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടാഴ്ചയിലധികമായി പെണ്‍കുട്ടിയെ കാണാനില്ലെന്നാണ് പരിസരവാസികള്‍ പറയുന്നു. 39 കാരിയായ മാതാവ് മഞ്ജു ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു. കാമുകന്‍ അനീഷിന് 27 വയസാനുള്ളത് .മൃതദേഹത്തിന് പത്തു ദിവസത്തെ പഴക്കമുണ്ട്. അമ്മയും മകളും വാടകക്ക് താമസിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്നും അവള്‍ ആരുടെയോ കൂടെ പോയതാണെന്നും അവളെ തേടി തിരുപ്പതിയിലേക്കു പോകുകയാണെന്നുമായിരുന്നു അമ്മ മഞ്ജുഷ പരിസരവാസികളോട് പറഞ്ഞിരുന്നത്.













