കാട്ടാക്കട മണ്ഡലത്തിലെ ദുരിതയാത്രയ്‌ക്ക് അടുത്തെങ്ങും പരിഹാരമാവില്ല


മലയിന്‍കീഴ്‌: കാട്ടാക്കട മണ്ഡലത്തിലെ ദുരിതയാത്രയ്‌ക്ക് അടുത്തെങ്ങും പരിഹാരമാവില്ല. സംസ്‌ഥാനപാതകളടക്കം മണ്ഡലത്തിലെ 33 റോഡുകളാണു തകര്‍ന്നടിഞ്ഞുകിടക്കുന്നത്‌.


കുണ്ടമണ്‍കടവ്‌-മണ്ഡപത്തിന്‍കടവ്‌ റോഡ്‌, കാട്ടാക്കട-നെയ്യാറ്റിന്‍കര റോഡ്‌, മൂലക്കോണം-ബാലരാമപുരം റോഡ്‌, ഊരൂട്ടമ്പലം- പ്രാവച്ചമ്പലം റോഡ്‌, മാറനല്ലൂര്‍- ചീനിവിള- അണപ്പാട്‌ റോഡ്‌, മാറനല്ലൂര്‍-പുന്നാവൂര്‍ റോഡ്‌ എന്നിവയുടെ നവീകരണത്തിനു കോടികളുടെ വികസന പദ്ധതി പ്രഖ്യാപിച്ചിട്ടു മാസങ്ങളായി.


ദുരിതയാത്രയുടെ നേര്‍ക്കാഴ്‌ചയായി കാട്ടാക്കട മണ്ഡലത്തിലെ റോഡുകള്‍ മാറിക്കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിന്‌ ആഴ്‌ചകളും ശേഷിക്കെ ദുരിതയാത്രയുടെ പ്രതിഷേധം പൊതുസമൂഹത്തില്‍ ആര്‍ത്തിരമ്പുന്നത്‌ ഭരണകക്ഷിയുടെ പ്രാദേശിക പ്രവര്‍ത്തകരേയും ആശങ്കയിലാക്കിയിട്ടുണ്ട്‌.

 



Sharing is Caring