കശ്മീരില്‍ പ്രക്ഷോഭകാരികളെ നേരിടാന്‍ സൈന്യം ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകള്‍ പകരം ‘മുളക് പ്രയോഗ’ത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ. മാരകശേഷി കുറവുള്ളതും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഫലപ്രദവുമായ മുളക് ഉപയോഗിച്ചുള്ള വെടിക്കോപ്പുകളായ ‘പാവ ഷെല്‍സ്’ (PAVA- Pelargonic Acid Vanillyl Amide) പ്രയോഗിക്കാമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം.
കഴിഞ്ഞ ഒരു വര്‍ഷമായി ലഖ്നൗവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടോക്സിക് റിസേര്‍ചില്‍ പാവ ഷെല്‍ നിര്‍മ്മാണത്തിന്റെ പരീക്ഷണം നടന്നുവരികയായിരുന്നു. അടുത്തകാലത്തായി പരീക്ഷണം വിജയിച്ചുവെന്നും സുരക്ഷാ സേന ഇത് വിജയകരമായി ഉപയോഗിച്ചു നോക്കിയതായും വിദഗ്ധ സമിതി വ്യക്തമാക്കുന്നു.













