ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം: ഹൈക്കോടതി


പ്രശസ്തമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് ബോംബെ ഹൈക്കോടതി. സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും ദര്‍ഗയില്‍ പ്രവേശനം അനുവദിക്കണമെന്നും ആവശ്യമായ സുരക്ഷ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഒരുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഭാരതീയ മുസ്ലിം മഹിളാ ആന്തോളന്‍ എന്ന സംഘടനയ്ക്കുവേണ്ടി നൂര്‍ജഹാന്‍ നിയാസ്, സാക്കിയ സോമന്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.




Sharing is Caring