കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ആശങ്ക പങ്കുവച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കശ്മീരിലെ സ്ഥിതി മെച്ചപ്പെടുമെന്നു തന്നെയാണ് തങ്ങളുടെ കാഴ്ചപ്പാട്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം തന്നെയാണ്. കശ്മീരിലെ വിഘനവാദികള്‍ കശ്മീരിയത്തിലോ ഇന്‍സാനിയത്തിലോ (മനുഷ്യത്വം) വിശ്വസിക്കുന്നില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. സര്‍വകക്ഷിസംഘത്തിന്‍റെ കശ്മീര്‍ സന്ദര്‍ശനം വിജയിക്കാത്ത പശ്ചാത്തലത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും മുന്‍പ് മാധ്യമങ്ങളെ കാണുകയായിരുന്നു സിംഗ്.
സര്‍വകക്ഷി സംഘത്തിലെ ചില അംഗങ്ങള്‍ ഹൂറിയത്ത് നേതാക്കളുമായി നടത്തിയ വ്യക്തിഗത ചര്‍ച്ചകളെ ന്യായീകരിക്കാനോ നിഷേധിക്കാനോ സര്‍ക്കാരില്ലെന്ന് സിംഗ് പറഞ്ഞു.













