കശ്മീരി​​ല്‍ സൈന്യത്തിന്‍റെ പരിശോധനയില്‍ ഭീകരബന്ധമുള്ള 44​ ​പേര്‍ പിടിയില്‍


കശ്മീരിലെ ബാരാമുള്ള പ്രദേശത്ത് ഭീകരവാദ പ്രവര്‍ത്തനത്തിന് 44 പേര്‍ അറസ്റ്റില്‍. പാകിസ്താന്‍ ഭീകരസംഘടനയായ ലഷ്കര്‍ ഇ തൊയിബയോട് ബന്ധമുള്ളവരേയാണ് പിടിയിലായത്. 700 വീടുകളിലായി ഒരേസമയം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
സൈന്യം, പോലീസ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ് എന്നിവ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. തിരച്ചിലില്‍ ഇവരില്‍ നിന്നും സ്ഫോടക വസ്തുക്കളും ആയുധങ്ങളും മൊബൈല്‍ ഫോണുകള്‍ പെട്രോള്‍ ബോംബുകള്‍, ലഘുലേഖകള്‍ എന്നിവ കണ്ടെത്തി. ഇതിന് പുറമെ പാകിസ്താന്‍റെയും ചൈനയുടേയും പതാകകളും ഇവിടെ നിന്നും പിടികൂടിയിട്ടുണ്ട്. നേരത്തെ പാകിസ്താന്‍റെ പതാകകള്‍ കണ്ടെത്തിയിരുന്നെങ്കിലും ചൈനീസ് പതാക ഇതാദ്യമായാണ് കണ്ടെത്തുന്നത്.




Sharing is Caring