കശ്മീരിൽ വീണ്ടും ഭീകരാക്രമണം; കുൽഗാമിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു


ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം. യാരിപോറ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം. യാരിപോറ പൊലീസ് സ്റ്റേഷനു നേരെ രാത്രി ഏഴേമുക്കാലോടെ അജ്ഞാതരായ ഭീകരർ വെടിവയ്ക്കുകയായിരുന്നു. പൊലീസ് തിരിച്ചും വെടിവച്ചപ്പോൾ ഭീകരർ രക്ഷപ്പെട്ടതായി കരുതുന്നു. ആർക്കും പരുക്കില്ല. ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണരേഖയിൽ ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷ സാധ്യത വർധിച്ചുവരുന്നതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.




Sharing is Caring